മധു വധക്കേസ് : 42 ആം സാക്ഷി കൂറുമാറി

മധു വധക്കേസ്. 42 ആം സാക്ഷി നവാസ് കൂറുമാറി. 42,47,79,80 സാക്ഷികളായ നവാസ്,അബ്ദുൾ റഹ്മാൻ,പെരുമാൾ,പാഞ്ചൻ എന്നിവരെയാണ് ശനിയാഴ്ച്ച വിസ്തരിക്കാനിരുന്നത്. ഇതിൽ അബ്ദുൽ റഹ്മാൻ, പെരുമാൾ എന്നിവരെ വിസ്താരത്തിൽ നിന്ന് ഒഴിവാക്കി. ഫോറസ്റ്റ് സെക്ഷൻ ഓഫീസറായ പാഞ്ചൻ മൊഴിയിൽ ഉറച്ചു. 42 ആം സാക്ഷി നവാസ് കൂറുമാറി. സംഭവദിവസം മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്ന ആൾക്കൂട്ടത്തിൽ കേസിലെ 16 പ്രതികളും ഉണ്ടായിരുന്നെന്നാണ് നവാസ് പോലീസിന് നൽകിയ മൊഴി. എന്നാൽ പ്രോസിക്യൂസിന്റെ ചോദ്യത്തിന് സംഭവ സമയത്ത് മുക്കാലിയിൽ ആൾക്കൂട്ടം കണ്ടിരുന്നു, ഈ

പ്രതികൾ ആരും അതിൽ ഇല്ലായിരുന്നു എന്നുമാണ് നവാസ് കോടതിയെ ബോധിപ്പിച്ചത്.നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളുടെ ജാമ്യത്തിനായി പ്രതിഭാഗം അഭിഭാഷകർ നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി ഒക്ടോബർ മൂന്നിലേക്ക് മാറ്റി. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സുപ്രീംകോടതിയിലെ മുൻകാല വിധികളെ പരാമർശിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ്.സി.മേനോൻ കോടതി മുൻപാകെ ബോധിപ്പിച്ചു. എന്നാൽ കുറ്റം തെളിയുന്നത് വരെ ഇവർ പ്രതികൾ അല്ലെന്നും, ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകരും വാദിച്ചു. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഒക്ടോബർ 3 ലേക്ക് മാറ്റുകയായിരുന്നു.

Related