കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് ടൗൺ യൂണിറ്റിന്റെ വാർഷിക പൊതു യോഗവും, കുടുംബമേളയും നടന്നു.

കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ മണ്ണാർക്കാട് ടൗൺ യൂണിറ്റിന്റെ വാർഷിക പൊതു യോഗവും, കുടുംബമേളയും നടന്നു. കോടതിപ്പടി ഹാദി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷൻ സംസ്ഥാന ട്രഷറർ എൻ. അബ്ദുൾ റസാഖ് യോഗം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നത് ഹോട്ടൽ മേഖലയിലാണെന്ന് അബ്ദുൾ റസാഖ് അഭിപ്രായപ്പെട്ടു. മാറി വരുന്ന സർക്കാരുകൾ ആനുകൂല്യങ്ങൾ വെട്ടികുറക്കുന്ന

സാഹചര്യമാണുള്ളത്. സർക്കാർ സഹായം കൂടാതെ തന്നെ സ്വയം പര്യാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് രോഗ ബാധിതനായ കോട്ടോപ്പാടം സ്വദേശിക്കുള്ള ചികിത്സ ധന സഹായം കൈമാറി. ചടങ്ങിൽ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി സന്തോഷ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഫസലു റഹ്മാൻ, ഷിനോജ്, കതിരവൻ, റെയിൻ ബൊ നാസർ,ജയൻ,ചില്ലീസ് നാസർ ഫിറോസ് ബാബു, ചിൻമയാനന്ദൻ, തുടങ്ങിയവർ പങ്കെടുത്തു.

Related