അഴിമതി ആരോപണം : തെങ്കര പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി.

അഴിമതി ആരോപണം.തെങ്കര പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പുഞ്ചക്കോട് സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് പരിസരത്ത്‌ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു.

തെങ്കര ഗ്രാമപഞ്ചായത്തിൽ വ്യാപകമായി അഴിമതിയാണ് നടക്കുന്നതെന്ന് പി.ജെ.പൗലോസ് ആരോപിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹരിദാസ് ആറ്റക്കര പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്കത്തലി, ഡിസിസി സെക്രട്ടറി അഹമ്മദ് അഷറഫ്,നേതാക്കളായ കുരിക്കൾ സെയ്ത്,ജഹീഫ്,ഹംസ, ഗിരീഷ് ഗുപ്ത, മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.

Related