തെറ്റുകള്‍ ആവര്‍ത്തിക്കുന്ന തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ്സ്. പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനും, വികസന മുരടിപ്പിനുമെതിരെ കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചമ്പാറ സെന്ററിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്ന് ശിവദാസൻ ആരോപിച്ചു. വിഭിന്ന മതസ്ഥർ തമ്മിൽ

വിവാഹം കഴിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ഇരിക്കെ ബന്ധപ്പെട്ട ജനപ്രതിനിധികളോട് കാര്യങ്ങൾ അന്വേഷിക്കാതെ മറച്ചുവെക്കുന്ന സമീപനമാണ് പ്രസിഡണ്ടിനുള്ളത്. തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രസിഡന്റ് രാജിവെക്കണം. കർഷകർക്കുള്ള രാസവള വിതരണത്തിൽ ഉൾപ്പെടെ അഴിമതി നടത്തുന്നു. വികസന മുരടിപ്പാണ് പഞ്ചായത്തിൽ നടക്കുന്നതെന്നും ശിവദാസൻ പറഞ്ഞു. പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അലി തേക്കത്ത് അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എസ്. ശശികുമാർ,രാമചന്ദ്രൻ,റിയാസ് തച്ചമ്പാറ,തങ്കച്ചൻ, ഷാജു പഴുക്കാത്തറ തുടങ്ങിയവർ പങ്കെടുത്തു.

Related