തെങ്കരയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസ്സ് ഏറ്റെടുത്തത് ഉത്തരവാദിത്വ ബോധമില്ലാതെയെന്ന് സി.പി.എം.
തെങ്കരയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസ്സ് ഏറ്റെടുത്തത് ഉത്തരവാദിത്വ ബോധമില്ലാതെയെന്ന് സി.പി.എം. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കെ.പിജഹീഫ് ഉന്നയിച്ചത്. ബിജെപിയുടെ വോട്ട് വാങ്ങിയാണ് ജഹീഫ് വിജയിച്ചത്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹംപ്രവര്‍ത്തിക്കുന്നില്ലെന്ന് സി.പിഐഎം ഏരിയാ കമ്മറ്റിയംഗം എം വിനോദ്കുമാര്‍ പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി പറഞ്ഞു. മാലിന്യശേഖരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകാരന്‍ പ്രവര്‍ത്തി നിര്‍ത്തിയപ്പോഴാണ് സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ടിവന്നത്. കെട്ടിട നമ്പറുമായി ബന്ധപ്പെട്ടുള്ള ആരോപണം പഞ്ചായത്തിലില്ല. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി

ചെയര്‍മാന്‍ എന്നതിലുപരി ഉപദേശകനായാണ് കെ.പി ജഹീഫ് മാറുന്നത്. വാടക കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യമൊരുക്കേണ്ടതാണ് പി.എച്ച്.സി ലാബിന്റെ ആരംഭം വൈകാന്‍ കാരണം. പി.എച്ച്.സി കെട്ടിടം ഉടന്‍ ആരംഭിക്കാനിരിക്കുകയാണ്. ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചതിന് പഞ്ചായത്തിന് നല്‍കേണ്ട തുക ജിയോ കമ്പനി അടച്ചിട്ടുണ്ട്. നികുതി ഉള്‍പ്പെടെ പഞ്ചായത്തിലേക്ക് കെ.പി ജഹീഫ് അടക്കാനുള്ള തുക ഇനിയും അടച്ചിട്ടില്ല. തെങ്കര പഞ്ചായത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയതാണ് ജഹീഫിനെ പ്രകോപിപ്പിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. ടിന്റുസൂര്യകുമാര്‍, അബ്ദുള്‍ ഗഫൂര്‍, പി ബിനീഷ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.