തെക്കുംപുറം സബ് സെന്റർ കെട്ടിട നവീകരണം ഉദ്ഘാടനം

തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം തെക്കുംപുറം സബ് സെന്റർ കെട്ടിട നവീകരണം ഉദ്ഘാടനം എം എൽ എ കെ.ശാന്തകുമാരി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.നാരായണൻകുട്ടി അധ്യക്ഷനായി. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. ജനങ്ങൾക്ക്

ഊര്‍ജ്ജസ്വലവും സന്തോഷകരവുമായ ആരോഗ്യസ്ഥിതി നല്‍കുന്നതിനാണ് പുതിയ സംവിധാനങ്ങളിലൂടെ ആരോഗ്യപ്രവർത്തകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എം എൽ എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബാനു, പിസി.ജോസഫ്,പി ആർ ഒ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി സ്വാഗതവും മെഡിക്കൽ ഓഫീസർ അഞ്ജലി മാത്യു നന്ദിയും പറഞ്ഞു.

Related