ഗായകനാകാന്‍ കഴിയാത്തതില്‍ ദു:ഖം : വേദിയില്‍ മാപ്പിളപ്പാട്ട് പാടി എംഎല്‍എ ഷംസുദ്ദീന്‍.

മാപ്പിളകലാ അകാദമി മണ്ണാര്‍ക്കാട് ചാപ്പ്റ്ററിന്റെ പാട്ടും പകിട്ടും പരിപാടിയില്‍ മാപ്പിളപ്പാട്ട് ആലപിച്ച് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ട്‌സ്

ക്ലബ്ബ് സെക്രട്ടറിയായിരിക്കെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ തന്റെ കോളേജ്കാലം ഓര്‍ത്തെടുക്കുകയായിരുന്നു എംഎല്‍എ.ഗായകനാകാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്നും എംഎല്‍എ പറഞ്ഞു. മാപ്പിളപ്പാട്ടിന്റെ ആഴങ്ങളിലേക്കിറങ്ങിയായിരുന്നു എംഎല്‍എയുടെ പ്രസംഗം.

Related