ബെല്‍റ്റിനിടയില്‍ ഒളിപ്പിച്ച് എംഡിഎംഎ, ഇരുമ്പകച്ചോലയില്‍വെച്ച് യുവാവിനെ പിടികൂടി പൊലീസ്.

എം ഡി എം എ വേട്ടയുമായി മണ്ണാർക്കാട് പോലീസ് വീണ്ടും. കാഞ്ഞിരപ്പുഴയിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇരുമ്പകചോല റോഡിൽ കൊർണ്ണക്കുന്ന് ഭാഗത്ത് നിന്നാണ് പിടികൂടിയത്. കണ്ടമംഗലം വല്ലക്കാടൻ വീട്ടിൽ നൗഷാദ് (32) നെയാണ് മണ്ണാർക്കാട് എസ് ഐ എം സുനിൽ, പ്രൊബേഷൻ

എസ് ഐ അഭിലാഷ്, സീനിയർ സിപിഒ മാരായ ശ്യാം, കമറുദ്ദീൻ, അഷറഫ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 9.04 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിൽപ്പന ഉദ്ദേശത്തോടുകൂടിയാണ് മാരകമായ ലഹരി മരുന്ന് ഇയാൾ കൈവശം വച്ചതെന്നാണ് പോലീസ് നിഗമനം.

Related