അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, വലഞ്ഞ് രോഗികള്‍. പെണ്‍കുട്ടി കുഴഞ്ഞുവീണു.

അട്ടപ്പാടി അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതോടെ വലഞ്ഞ് രോഗികള്‍. ചികിത്സ വൈകിയതോടെ പെണ്‍കുട്ടി കുഴഞ്ഞുവീണു. അഗളി സിഎച്ച്‌സിയില്‍ 9 ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ ഒരാള്‍ ശബരിമല ഡ്യൂട്ടിയിലും ഒരാള്‍ ട്രൈയിനിംഗിലുമാണ്. അഞ്ച് ഡോക്ടര്‍മാര്‍

അവധി നല്‍കാതെ കൂട്ട അവധിയിലും പ്രവേശിച്ചതോടെയാണ് രോഗികള്‍ വലഞ്ഞത്. ഡോക്ടർമാരില്ലാതെ രോഗികൾ ബഹളം വെച്ചതോടെയാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടും, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ സുപ്രണ്ടുമാണ് രോഗികളെ പരിശോധിക്കുന്നത്. ആദിവാസികളുള്‍പ്പെടെയുള്ളവരുടെ ആശ്രയ കേന്ദ്രമാണിത്.

Related