എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ സ്കൂളിൽ ജില്ലാ ഭിന്ന ശേഷി സൗഹൃദോത്സവം ജനുവരി 28 ന് നടക്കും.

എടത്തനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ ഭിന്ന ശേഷി സൗഹൃദോത്സവം ജനുവരി 28ന് നടക്കും. സ്കൂളിന്റെ 66ാം വാർഷികവും, ഹയർസെക്കൻഡറിയുടെ സിൽവർ ജൂബിലി ആഘോഷത്തോടും അനുബന്ധിച്ചാണ് ചമയം 2k23 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.28ന് രാവിലെ 10 മണിക്ക് എംഎൽഎ എൻ.ഷംസുദ്ദീൻ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോൾ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലയിലെ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായാണ് സ്കൂളിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സൗഹൃദോത്സവം നടത്തുന്നത്. 12 സബ് ജില്ലകളിലെ വിദ്യാലയങ്ങളിൽ ഒന്നാം





ക്ലാസ്സ്‌ മുതൽ ഹയർ സെക്കന്ററി വരെയുള്ള അഞ്ഞൂറോളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും.6 വേദികളിലായി 18 ഇന മത്സരങ്ങളാണ് നടക്കുക. തുടർന്ന് സംസ്ഥാന ശാസ്ത്ര മേള, കലോത്സവം, കായിക മേള, എന്നിവയിലെ വിജയികൾക്ക് ഉപഹാരം സമ്മാനിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മണ്ണാർക്കാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.പി.ബുഷറ ഉദ്ഘാടനം ചെയ്യും. പരിപാടിയെ സംബന്ധിച്ച് സ്കൂൾ പ്രധാന അദ്ധ്യാപകൻ പി. റഹ്മത്ത് വിശദീകരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ, പി.അബ്‌ദുൾസലാം, പി. പ്രജീഷ്, അച്യുതൻ പനച്ചിക്കുത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related