വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉദര, കരൾ രോഗങ്ങളെ സംബന്ധിച്ചുള്ള നിർണ്ണയങ്ങൾക്കാണ് ക്യാമ്പ് നടത്തിയത്. കരളിന്റെ പ്രവർത്തനങ്ങളെ കുറിച്ചറിയാനും, കരളിലെ അസുഖങ്ങളെ തിരിച്ചറിയാനുമുള്ള ഫൈബ്രോ സ്കാൻ സൗജന്യമായി ക്യാമ്പിൽ ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നു. കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത ശൈലി, വ്യായാമ കുറവ്, പ്രമേഹം,





കൊളസ്ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗാവസ്ഥ ഉള്ളവർ എന്നിവരാണ് ഫൈബ്രോ സ്കാൻ ചെയ്യേണ്ടത്. ഇത് മൂലം ലിവർ സിറോസിസിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ നിർണയം നടത്തി കരളിനെ സംരക്ഷിക്കാനാകും. ക്യാമ്പിൽ നിരവധി പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയതായി കൺസൾട്ടന്റ് മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.ജോഫിൻ ജോൺ പറഞ്ഞു. 150 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

Related