രാജ്യത്തിന്റെ നട്ടെല്ല് നിവര്‍ത്തി പിടിക്കാന്‍ കെല്‍പ്പുള്ള നേതാവായി ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി മാറിയെന്ന് കോണ്‍ഗ്രസ്സ്‌

തച്ചമ്പാറ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം നടത്തി. പിച്ചളമുണ്ടയിൽ നടന്ന പരിപാടി കോങ്ങാട് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌

നൗഫൽ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. അലി തേക്കത്ത്‌, പി.എസ്. ശശികുമാർ, രാമചന്ദ്രൻ, തങ്കച്ചൻ പാറകുടി,ജോയ് മുണ്ടനാടൻ, ഗോപി.പി, അബ്ദുൽ സലാം കെ.വി, നൗഷാദ് ബാബു, ബെറ്റി ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.

Related