ടി കെ ഷെരീഫിന്റെ മൂന്നാം ചരമ വാർഷികത്തോട്നുബന്ധിച്ച് എഐവൈഎഫ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുമരംപുത്തൂരിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാനിധ്യമായിരുന്ന ടി.കെ.ഷെരീഫിന്റെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.എഐവൈഎഫ് മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വട്ടമ്പലം ജിഎൽപി സ്കൂളിൽ നടന്ന ക്യാമ്പ് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്തു.താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. അമ്പതോളം എഐവൈഎഫ് പ്രവർത്തകരും

നാട്ടുകാരും രക്ത ദാനം നടത്തി.ഷെരീഫ് അനുസ്മരണത്തോടനുബന്ധിച്ച് സൗഹൃദ ഫുട്ബോൾ ബോൾ മത്സരവും സംഘടിപ്പിച്ചു. ഫെബ്രുവരി 3ന് വൈകിട്ട് കുമാരമ്പുത്തൂർ സെന്ററിൽ പൊതു സമ്മേളനവും നടത്തുമെന്ന് എഐവൈഎഫ് മണ്ഡലം സെക്രട്ടറി സി.ജയൻ പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി. നൗഷാദ്,സംഘടക സമിതി ചെയർമാൻ എ.കെ.അബ്ദുൾ അസീസ്, സെക്രട്ടറി ടി.പി.മുസ്‌തഫ,സിപിഐ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ രുഗ്മിണി,പി.അജിത്ത്,ഷമീർ.ടി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related