ദുരന്ത സമയത്ത് നല്‍കിയ അന്നത്തിന് കേന്ദ്രം വിലപറഞ്ഞുവെന്ന് എന്‍ എന്‍ കൃഷ്ണദാസ്‌

കേരളത്തെ സാമ്പത്തികമായി ഞെരുക്കി വികസന ക്ഷേമപ്രവർത്തനങ്ങൾ മുടക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിപിഐ എം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരപരിപാടികളുടെ ഭാഗമായി കല്ലടിക്കോട് ദീപ സെന്ററിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്നതിന്‌

ക്രൂരമായ നയങ്ങളാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. ഐക്യരാഷ്ട്രസഭ സാമൂഹ്യസൂചികയിൽ ഒന്നാം സ്ഥാനത്ത് അടയാളപ്പെടുത്തിയ കേരളത്തെ അവമതിക്കാനുള്ള നീക്കമാണ് മോദിയുടെ ഗവൺമെന്റ് മലയാളികളോട് ചെയ്യുന്നതെന്നും എൻ.എൻ.കൃഷ്ണദാസ് കുറ്റപ്പെടുത്തി. കെ.സി.ഗിരീഷ്, യു.ടി.രാമകൃഷ്ണൻ, എൻ.കെ. നാരായണൻകുട്ടി, സി.പി. സജി, എം. ചന്ദ്രൻ, പി. എസ്.രാമചന്ദ്രൻ, സി.കെ.ജയശ്രീ, കോമളകുമാരി തുടങ്ങിയവർ സംസാരിച്ചു.

Related