കെ.എം. മാണിയുടെ തൊണ്ണൂറാം ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും

മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി കല്ലടിക്കോട് നടത്തിയ കെ.എം. മാണിയുടെ തൊണ്ണൂറാം ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും എംഇഎസ് സംസ്ഥാന സെക്രട്ടറി എ.ജബ്ബാർ അലി ഉദ്ഘാടനം ചെയ്തു. ഭരണപരമായ രംഗത്ത് സുതാര്യതയുള്ള രാഷ്ട്രീയക്കാരനായിരുന്നു കെ എം മാണി. സംസ്ഥാനത്ത് വെളിച്ച വിപ്ലവത്തിന് തുടക്കമിട്ടത് കെഎം മാണി വൈദ്യുതി

മന്ത്രിയായിരിക്കുമ്പോഴാണ്. കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ നിരവധി ജീവ കാരുണ്യ പദ്ധതികൾ വരെ നടപ്പാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് പ്രസംഗകർ അനുസ്മരിച്ചു. മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി ജോൺ മരങ്ങോലി കെഎം മാണി അനുസ്മരണ പ്രഭാഷണം നടത്തി. ടി.സി.കൃഷ്ണദാസ്, പി.എം.ജോസഫ്, ടെൻസി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.

Related