രാത്രിയിലും ഒഴുകിയെത്തി യൂത്ത് ലീഗ് പ്രവർത്തകർ, തീപന്തവുമേന്തി രാഹുൽ ഗാന്ധിക്ക് പിന്തുണ, കൂട്ട മുദ്രാവാക്യം മുഴക്കി പ്രതിഷേധാഗ്നി

പ്രതിഷേധം ആളിക്കത്തി. നൂറ് കണക്കിന് ജനങ്ങൾ തീപന്തവുമേന്തി രാഹുൽ ഗാന്ധിക്ക് പിന്തുണയർപ്പിച്ച് മണ്ണാർക്കാട് നഗരം നടന്നു തീർത്തു. ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്ക്കെതിരെയാണ് മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധാഗ്നി സംഘടിപ്പിച്ചത്. നെല്ലിപ്പുഴയിൽ നിന്നും മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ദീനും മുസ്ലിം ലീഗ് നേതാക്കളും അഗ്നിയുമേന്തി പ്രതിഷേധ ജ്വാലയ്ക്ക് മുന്നിൽ നിന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിലിന്റെ നേതൃത്വത്തിൽ യൂത്ത് ലീഗ് നേതാക്കൾ ബാനറിന് പിറകിൽ അണിനിരന്നു. റംസാൻ മാസത്തിലും രാത്രിയിൽ നടന്ന





പ്രതിഷേധാഗ്നിയിൽ നൂറ് കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്. കോടതിപ്പടിയിൽ കൂട്ട മുദ്രാവാക്യം മുഴക്കി പ്രതിഷേധാഗ്നി സമാപിച്ചു. രാഹുലിനെ കളിയാക്കിയത് തോറും രാഹുൽ വളരുകയായിരുന്നുവെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത എംഎൽഎ എൻ ഷംസുദ്ദീൻ പറഞ്ഞു. ഇന്ത്യയെ രാഹുലിന്റെ കൈകളിലെത്തിക്കുംവരെ ലീഗിന്റെ പിന്തുണയുണ്ടാകുമെന്ന് ലീഗ്‌ മണ്ഡലം പ്രസിഡണ്ട് റഷീദ് ആലായൻ പറഞ്ഞു. നേതാക്കളായ കളത്തിൽ അബ്ദുള്ള, ടി എ സിദ്ദീഖ്, സി മുഹമ്മദ് ബഷീർ, ടി എ സലാം, മുനീർ താളിയിൽ, ഷമീർ പഴേരി, നൗഷാദ്, നൗഫൽ കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Related