അട്ടപ്പാടി ചിണ്ടക്കിയിൽ ഓടികൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു. 3 പേർക്ക് പരിക്കേറ്റു.

അട്ടപ്പാടി ചിണ്ടക്കിയിൽ ഓടികൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തി മറിച്ചിട്ടു. ജീപ്പിലുണ്ടായിരുന്ന 3 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സ്ക്കൂൾ അടച്ചതോടെ അവധിയ്ക്കായി മറ്റു സ്ഥലങ്ങളിൽ നിന്നുമെത്തിയ വിദ്യാർത്ഥികളെ വീട്ടിലെത്തിച്ച് മടങ്ങവേയാണ് ജീപ്പിന് മുന്നിൽ കാട്ടാനയെ കണ്ടത്.





ഡ്രൈവർ വാഹനം ബ്രേക്ക് ചവിട്ടി നിർത്തിയതോടെ ആന നേരെയെത്തി ഒരു വശത്ത് നിന്നും ജീപ് കുത്തിമറിച്ചിടുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ ചന്ദ്രൻ ഉൾപ്പെടെ 3 പേർ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ആക്രമത്തിൽ ജീപ്പിനും കേടുപാടുകൾ സംഭവിച്ചു. അട്ടപ്പാടിയുടെ ഉൾപ്രദേശങ്ങളിൽ കാട്ടാന ശല്യം പരിഹാരമില്ലാതെ തുടരുകയാണ്.

Related