പുറ്റാനിക്കാട് മുസ്‌ലിം ലീഗ് കമ്മിറ്റി ഭക്ഷ്യകിറ്റുകൾ വിതരണം നടത്തി

കോട്ടോപ്പാടം പഞ്ചായത്ത് ആറാം വാര്‍ഡ് പുറ്റാനിക്കാട് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് നടത്തിയ റിലീഫ് വിതരണ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍ ഷംസുദ്ധീന്‍





എംഎല്‍എ നിര്‍വഹിച്ചു. വാര്‍ഡ് ലീഗ് ജനറല്‍സെക്രട്ടറി ഷൗക്കത്ത് പുറ്റാനിക്കാട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, പാറശ്ശേരി ഹസന്‍, ഹംസ കിളിയില്‍, എരുവത്ത് മുഹമ്മദ്, ടി. മൊയ്തുട്ടി, നാസര്‍ പുറ്റാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related