ചിറക്കല്‍പ്പടി അമ്പാഴക്കോട് പൊള്ളക്കുന്നന്‍ റോഡ് ഉദ്ഘാടനവും ഭൂമി വിട്ട് നല്‍കിയവരെ ആദരിക്കലും നടന്നു.

ചിറക്കല്‍പ്പടി അമ്പാഴക്കോട് പൊള്ളക്കുന്നന്‍ റോഡ് ഉദ്ഘാടനവും ഭൂമി വിട്ട് നല്‍കിയവരെ ആദരിക്കലും നടന്നു. റോഡിന്റെ ഉദ്ഘാടനം അബൂബക്കര്‍ ബാവി നിര്‍വ്വഹിച്ചു. അമ്പാഴക്കോട് അത്തിയംകാട് നിവാസികളുടെ റോഡെന്ന സ്വപ്നമാണ് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമായത്. ചിറക്കല്‍പ്പടിയില്‍ നിന്നും വില്ലേജ് ഓഫീസ് റോഡ് വഴി കാഞ്ഞിരപ്പുഴ പിഡബ്ല്യൂഡി റോഡില്‍ ചെന്നെത്തുന്ന 600 മീറ്ററിലധികം

നീളമുള്ള റോഡാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി സ്ഥലം വിട്ടുനല്‍കിയവരെ ചടങ്ങില്‍വെച്ച് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, വാര്‍ഡ് മെമ്പര്‍ സിടി അലി, പികെ അബ്ദുള്‍ ലത്വീഫ്, പി മണികണ്ഠന്‍, ഫിറോസ് കഞ്ഞിച്ചാലില്‍, സി ബിലാല്‍, മുഹമ്മദ് ഗിസാന്‍, സുനീര്‍ പാണക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related