വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി ; യുവാവും 18 കാരിയും പിടിയില്‍

വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി. തിരൂര്‍ സ്വദേശിയായ സിദ്ദീഖ് (58) നെയാണ് കൊലപ്പെടുത്തിയത്. കോഴിക്കോട് ഹോട്ടല്‍ നടത്തുകയായിരുന്നു ഇദ്ദേഹം. നഗരത്തില്‍ താമസിച്ചു കച്ചവടം നടത്തുന്നയാളാണ് ഇദ്ദേഹം. ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകന്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ എടിഎം ഉപയോഗിച്ച് പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നാലെ ഇയാളുടെ കീഴില്‍ പണിയെടുക്കുന്ന ജീവനക്കാരനെ കാണാതായത്

ദുരഹത വര്‍ദ്ധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഹോട്ടലില്‍ വെച്ച് സിദ്ദീഖിന്റെ ഹോട്ടല്‍ ജീവനക്കാരനായ ഷിബിലിയും (23) പെണ്‍ സുഹൃത്ത് ഫര്‍ഹാനയും (18) ചേര്‍ന്ന് സിദ്ദിഖിനെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളി എന്നാണ് പ്രതികള്‍ നല്‍കുന്ന മൊഴി. പ്രതികളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. എന്തായിരുന്നു കൊലപാതകത്തിനുള്ള കാരണം എന്നകാര്യത്തില്‍ വ്യക്തമില്ല. മൃതദേഹം കണ്ടെത്തുന്നതിനായി ചുരത്തില്‍ പൊലീസ് തിരച്ചില്‍ നടത്തും.

Related