പെരിന്തല്‍മണ്ണയുടെ ഹൃദയഭാഗത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപം അബെയ്റ്റിന്റെ പുതിയ കണ്ണാശുപത്രി ആരംഭിച്ചു

ആശുപത്രികളുടെ നഗരമായ പെരിന്തല്‍മണ്ണയില്‍ അബെറ്റിന്റെ പുതിയ കണ്ണാശുപത്രി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ സോഫ്റ്റ് ലോഞ്ച് ചെയ്തു. 20 വര്‍ഷത്തോളമായി പെരിന്തല്‍മണ്ണയില്‍ സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭ ഡോക്ടര്‍മാരായ മുഹമ്മദ് സ്വാദിഖ്, സഫറുള്ള, രാജേഷ് പുതുശ്ശേരി, ദിവ്യ മേനോന്‍, ഷാജി ഹുസൈന്‍, വിനീത പ്രകാശന്‍, ഫഹീം, ഹമീദ് ഉബൈദുല്ല, സയ്യിദ് ഫാരിസ് തുടങ്ങിയവരുടെ സേവനം ഇനി മുതല്‍ പെരിന്തല്‍മണ്ണയില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിന് സമീപമുള്ള അബെറ്റ് കണ്ണാശുപത്രിയില്‍ ലഭിക്കും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തീയേറ്റര്‍, കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍, നൂതന ഡയഗ്നോസ്റ്റിക് ലബോറട്ടറി, ഫാര്‍മസി, ഒപ്ടിക്കല്‍സ്, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് 30000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ പുതിയ ആശുപത്രി സജ്ജീകരിച്ചിട്ടുള്ളത്. വിദഗ്ദരായ പത്തോളം ഡോക്ടര്‍മാര്‍ അടങ്ങുന്ന തിമിര ശസ്ത്രക്രിയ വിഭാഗമാണ് പുതിയ ആശുപത്രിയിലുള്ളത്. അതിനൂതന ജര്‍മ്മന്‍ സാങ്കേതിക വിദ്യയായ ആന്റേറിയന്‍ ഹെയ്ഡല്‍ബെര്‍ഗ് എഞ്ചിനീയറിംഗ് മെഷീന്റെ സഹായത്തോടെയാണ് പരിശോധന.* ഞരമ്പ് സംബന്ധമായ എല്ലാ അസുഖങ്ങളും നേരത്തെ കണ്ടെത്തുന്നതിനും, ചികിത്സ ഉറപ്പാക്കുന്നതിനുമായി വിട്രിയോ റെറ്റിനല്‍ സര്‍ജറി വിഭാഗം ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഡോക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ഇവിടെ സജ്ജമാണ്. പ്രമേഹ റെറ്റിനോപ്പതി, ഞരമ്പിലെ നീര്‍ക്കെട്ട്, ഞെരമ്പ് ഇളകിപ്പോരുക തുടങ്ങി കണ്ണിന്റെ ഞരമ്പ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഈ വിഭാഗം സജജമാണ്. കണ്ണടയില്‍ നിന്നുള്ള പരിപൂര്‍ണ മോചനം 15 മിനുറ്റില്‍ വേദനരഹിതമായി ലഭ്യമാക്കുന്ന ജര്‍മന്‍





ടെക്‌നോളജിയോടുകൂടിയ ലാസിക് ലേസര്‍ ഉള്‍പ്പെടുന്ന കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടിവ് സര്‍ജറി വിഭാഗവും ആശുപത്രിയിലുണ്ട്. നേത്ര ദാനം, കണ്ണു മാറ്റിവയ്ക്കുന്ന ശാസ്ത്രക്രിയ എന്നിവയ്ക്കായി വ്യത്യസ്ഥ വിഭാഗവും ഗ്ലോക്കോമ വിഭാഗവും ആശുപത്രിയിലുണ്ട്. കുട്ടികളിലെ കാഴ്ചക്കുറവുകള്‍ നേരത്തെ കണ്ടെത്തുന്നതിനും, ജന്മനായുള്ള വൈകല്യങ്ങള്‍, കോങ്കണ്ണ് പോലെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായുള്ള സ്‌ക്വിന്‍ഡ് & പീഡിയാട്രിക് ഒഫ്തല്‍മോളജി വിഭാഗവും കണ്‍പോളകളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ ചികിത്സിക്കുന്ന ഒക്യൂലോപ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഉള്‍പ്പെടെ നേത്രപരിചരണ രംഗത്തെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അബൈറ്റിന്റെ പുതിയ ആശുപത്രി. പരിചയസമ്പത്തുള്ള മാനേജ്‌മെന്റിന്റെ സേവനം ഇന്ത്യക്കകത്തും പുറത്തുമുള്ള നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായാണ് പെരിന്തല്‍മണ്ണയിലെ പുതിയ കണ്ണാശുപത്രിയെന്ന് അബൈറ്റ് ചെയര്‍മാന്‍ ഡോ.ശംസുദ്ദീന്‍ പറഞ്ഞു. പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യതയോടുകൂടിയ ബിഎസ്‌സി ഒപ്‌റ്റോമെട്രി, ബി ആര്‍ക്ക്, ബിഎസ്‌സി ഇന്റീരിയര്‍ ഡിസൈന്‍ എന്നീ കോഴ്‌സിലേക്കുള്ള അഡ്മിഷനും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഏറ്റവും നൂതന ചികിത്സ വളരെ ധാര്‍മികമായി ജനങ്ങളില്‍ എത്തിക്കുക എന്നതാണ് അബൈറ്റിന്റെ ലക്ഷ്യമെന്നും, ആശുപത്രിയുടെ വിപുലമായ ഉദ്ഘാടനം ജൂലൈയില്‍ നടക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ചടങ്ങില്‍ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ശിഹാബുദ്ധീന്‍ തങ്ങള്‍ വെങ്കുര്‍, ചേറ്റൂര്‍ ശിവദാസന്‍, ഡോ മുഹമ്മദ് സ്വാദിഖ്, കബീര്‍ മൂളിയന്‍, ഡോ സഫറുല്ലാഹ്, ഡോ രാജേഷ്, കെ കെ ബഷീര്‍ എന്നിവര്‍ ആശംസ അറിയിച്ചു. അലിയാവി ഹാജി പാട്ടശ്ശേരി ചടങ്ങിന് നന്ദിയും പറഞ്ഞു.