ഓട്ടയടക്കലല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കാഞ്ഞിരപ്പുഴ റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മ

67 ലക്ഷത്തിന്റെ അറ്റകുറ്റപ്പണികൾ കൊണ്ടുമാത്രം കാഞ്ഞിരത്തെ ദുരിതം മാറില്ല. ഓട്ടയടക്കുന്ന പ്രവർത്തി മാത്രം അനുവദിക്കില്ലെന്നും ജനകീയ കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. ജനങ്ങളുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയാണ് കൂട്ടായ്മയുടെ

പ്രവർത്തനം. അറ്റകുറ്റപ്പണികളുടെ മറവിൽ അഴിമതി നടത്താൻ അനുവദിക്കില്ലെന്നും അംഗങ്ങൾ പറഞ്ഞു. നിർമ്മൽ മണങ്ങാട്ടിൽ, ദീപു അഗസ്റ്റിൻ, ബിനോയ് മണിമല, ജോബി കൊടിക്കൽ, മുസ്തഫ കാഞ്ഞിരപ്പുഴ, സബിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related