സാമൂഹിക പ്രതിബദ്ധതയുടെ വിജയഘോഷവുമായി പെരിന്തൽമണ്ണ കിംസ് അല്‍ശിഫ. 35 ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെ വിജയഘോഷവുമായി പെരിന്തൽമണ്ണ കിംസ് അല്‍ശിഫ. 35 ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്പര്‍ശം 2024 എന്ന പേരിൽ കിംസ് അല്‍ശിഫ സ്ഥാപനങ്ങള്‍ നടത്തിയ സി.എസ്.ആര്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളും ലോകസഭാംഗം ഡോ.എം.പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഒരു ആതുര സ്ഥാപനം എന്ന നിലയിൽ നിന്ന് കിംസ് അൽഷിഫ ഒരു പ്രസ്ഥാനമായി വളർന്നു കഴിഞ്ഞുവെന്ന് അബ്ദുസമദ് സമദാനി അഭിപ്രായപ്പെട്ടു. സാന്ത്വന പ്രവർത്തനങ്ങൾക്ക് സ്പർശം എന്ന നാമധേയം ഏറെ അർത്ഥവത്താണെന്ന് തന്റെ അനുഭവത്തെ ഉദാഹരണമാക്കി അദ്ദേഹം വിശദീകരിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിത്വങ്ങൾ ഒരു വലിയ സമൂഹത്തെ തന്നെ പ്രതിനിധീകരിക്കുന്നു. വലിയ സാമൂഹിക ഉത്തരവാദിത്തമാണ് കിംസ് അൽഷിഫ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ആതുര ശുശ്രൂഷ സേവന രംഗത്ത് മലബാറിലെ പ്രശസ്ത ആശുപത്രിയായ കിംസ് അല്‍ശിഫ ഇതിനോടകം ഒരു കോടിയലധികം രോഗികള്‍ക്കാണ് ആശ്രയ കേന്ദ്രമായി മാറിയിട്ടുള്ളത്. ചടങ്ങില്‍ ചികിത്സാ രംഗത്ത് കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ കരസ്ഥമാക്കിയ പരമോന്നത അംഗീകാരങ്ങളായ എന്‍.എ.ബി.എച്ച് നഴ്സിംഗ് എക്സലന്‍സ്, ലബോറട്ടറി അംഗീകാരമായ എന്‍.എ.ബി.എല്‍, വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ മികച്ച സ്ട്രോക്ക് മാനേജ്മെന്‍റ് ഹോസ്പ്പിറ്റലിന് നല്‍കുന്ന ഡയമണ്ട് സ്റ്റാറ്റസ് അവാര്‍ഡ്, സി.എസ്.എസ് .ഡി - കഹോ
സര്‍ട്ടിഫിക്കേഷന്‍ എന്നിവ മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലി കിംസ് അല്‍ശിഫക്ക് കൈമാറി. നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി കിംസ് അല്‍ശിഫ നടപ്പിലാക്കി വരുന്ന സഹൃദയ ചികിത്സാ സ്കീമിന്‍റെ ഈ വര്‍ഷത്തെ പദ്ധതി ഉദ്ഘാടനം മുന്‍ വിദ്യഭ്യാസ മന്ത്രി നാലകത്ത് സൂപ്പി നിര്‍വ്വഹിച്ചു. പെയിന്‍ & പാലിയേറ്റീവിനുളള ആംബുലന്‍സ് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.കെ മുസ്തഫ കൈമാറി. ഷിഫാ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടുകളുടെ കൈമാറ്റം ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി അഫ്സല്‍ നിര്‍വ്വഹിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ വിദ്യഭ്യാസപരമായി മുന്നിട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് കിംസ് അല്‍ശിഫ ഓര്‍ത്തോ & ജോയന്‍റ് റീപ്ലെയ്സ്മെന്‍റ് സര്‍ജ്ജറി വിഭാഗം മേധാവി ഡോ. ഇ.ജി മോഹന്‍കുമാര്‍ കൈമാറി. ചടങ്ങിൽ കിംസ് അൽഷിഫ വൈസ് ചെയര്‍മാന്‍ ഡോ.പി.ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സീന ഷാനവാസ്, ഐ.എംഎ പ്രസിഡന്‍റ് ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍, പൊതുപ്രവര്‍ത്തകരായ എസ് സലാം, എ. ശിവദാസന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുഹമ്മദ് യഹിയ്യ, ഡയറക്ടര്‍മാരായ കെ.ടി അബ്ദുല്‍ റസാഖ്, ഹംസ പിലാക്കല്‍, മുഹമ്മദ് ഹാജി, ഡോ. അഹമ്മദ് അമീന്‍, സി.ഇ.ഒ പ്രിയൻ കെ.സി തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് പ്രശസ്ത ഗസല്‍ ബാന്‍റ് റാസ ബീഗം ഗസല്‍ സന്ധ്യ അവതരിപ്പിച്ചു.