ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നയിക്കുന്ന ഉപയാത്ര കരിമ്പ മണ്ഡലത്തിൽ നടന്നു, കരിമ്പയിൽ നിന്നാരംഭിച്ച പദയാത്ര തച്ചമ്പാറയിൽ സമാപിച്ചു

മോദിയുടെ ഗ്യാരന്റി വികസിത പാലക്കാട് എന്ന മുദ്രാവാക്യമുയർത്തി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ ഭാഗമായാണ് കരിമ്പ മണ്ഡലത്തിൽ ഉപയാത്ര നടത്തിയത്. കരിമ്പ - പള്ളിപ്പടി സെന്ററിൽ നിന്നും ആരംഭിച്ച് തച്ചമ്പാറയിൽ യാത്ര സമാപിച്ചു. നൂറുകണക്കിന് പേരാണ് പദയാത്രയിൽ പങ്കാളികളായത്. സംസ്ഥാന കമ്മിറ്റി അംഗം എ.സുകുമാരൻ സി.

കൃഷ്ണകുമാറിന് പതാക കൈമാറി. മണ്ഡലം പ്രസിഡന്റ് പി. ജയരാജ് ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. തുടർന്ന് തച്ചമ്പാറയിൽ നടന്ന പൊതു സമ്മേളനം ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രവി അടിയത്ത്, ശ്രീകുമാരൻ, ഒബിസി മോർച്ച, ന്യൂനപക്ഷ മോർച്ച, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Related