മണ്ണാർക്കാട് ബൈക്കിടിച്ച് നിയന്ത്രണംവിട്ട കാർ 5 വാഹനങ്ങളിലും ഒരാളേയുമിടിച്ചു. ബൈക്ക് യാത്രികനടക്കം 3 പേർക്ക് പരുക്ക്

മണ്ണാർക്കാട് കല്ലടി സ്കൂളിന് സമീപം ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാർ 5 വാഹനങ്ങളിലും സമീപത്തുണ്ടായിരുന്നയാളെയും ഇടിച്ചു. ബൈക്ക് യാത്രികനുൾപ്പെടെ 3 പേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ 9.45 ഓടെയാണ് അപകടം. താഴെക്കോട് സ്വദേശി ഹംസ ഓടിച്ചിരുന്ന കാറാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടമുണ്ടാക്കിയത്. മണ്ണാർക്കാട് ഭാഗത്തേക്ക് വന്ന കാറിലെ യാത്രക്കാർ വലതുഭാഗത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനായി ഇറങ്ങാൻ കാർ തിരിക്കുന്നതിനിടെ മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന്

ഹോട്ടലിന് പരിസരത്ത് നിർത്തിയിട്ടിരുന്ന 2 കാറുകളിലും ഓട്ടോറിക്ഷയിലും ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്ന 14 വയസുകാരനെയും ഇടിച്ചുതെറിപ്പിച്ചു. തൊട്ടടുത്തുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ തൂണിൽ ഇടിച്ചാണ് വാഹനം നിന്നത്. തൂണിനു സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടി തകർന്നു. മറ്റൊരു കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന പുല്ലിശ്ശേരി സ്വദേശി അബ്‌ദുൾ റഹ്മാന്റെ ഇടത് കാലിനു പരിക്കേറ്റു, ഇയാളെയും പരുക്കേറ്റ 14 വയസുകാരൻ മുഹമ്മദ്‌ റിസ്വിൻ, കാർ ഓടിച്ചിരുന്ന ഹംസ എന്നിവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related