മണ്ണാര്‍ക്കാട് നഗരത്തിൽ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവുചെടി.

മണ്ണാര്‍ക്കാട് നഗരത്തിൽ സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയിൽ കഞ്ചാവുചെടി. മണ്ണാര്‍ക്കാട് കോടതിപ്പടി പെട്രോൾ പമ്പിന് എതിർവശത്തുള്ള ചെടിച്ചട്ടിയിലാണ് കഞ്ചാവുചെടി വളർന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സ്ഥലത്തെത്തി ചെടി

പിഴുതെടുത്തു. 50 സെന്റീമീറ്ററോളം വളർന്നിരുന്നു. ഏത് വിധത്തിലാണ് നഗരമധ്യത്തിൽ കഞ്ചാവുചെടിയുടെ സാന്നിധ്യമെന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്. നഗരസഭയും വ്യാപാരികളും ചേർന്നാണ് നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി നടപ്പാതയുടെ കൈവരിയിൽ പൂച്ചട്ടികൾ സ്ഥാപിച്ചത്.

Related