മോഹന്‍ലാലിന്‍റെ ജന്മദിനം അനാഥാലയത്തിലെ അമ്മമാര്‍ക്കാപ്പം കേക്ക് മുറിച്ചും ഭക്ഷണം നല്‍കിയുമാഘോഷിച്ച് മണ്ണാര്‍ക്കാട്ടെ ഫാന്‍സ്

നടൻ മോഹൻലാലിന്റെ 64-ാം ജന്മദിനം, പയ്യനേടം എടേരം അഭയം അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണമെത്തിച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ്‌ മണ്ണാർക്കാട് മേഖലാ കമ്മിറ്റി. മെയ് 21 ചൊവ്വാഴ്ച നടൻ മോഹൻലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അഭയത്തിലെ അന്തേവാസികൾക്ക് ഓൾ കേരള മോഹൻലാൽ

ഫാൻസ്‌ മണ്ണാർക്കാട് മേഖലാ കമ്മിറ്റി ഭക്ഷണമെത്തിച്ചത്. തുടർന്ന് അവർക്കൊപ്പം കേക്ക് മുറിച്ചും പാട്ടുകൾ പാടിയും പ്രവർത്തകർ സമയം ചിലവിട്ടു. തെരുവോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. മനീഷ്, രതീഷ് ചീരക്കുഴി, സുപ്രഭാത് തുടങ്ങി മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു.

Related