മണ്ണാർക്കാട് പെരിമ്പടാരി പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഘോഷംപാട്ട് താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി കഞ്ഞിപ്പാർച്ച നടന്നു, അർബൻ ഗ്രാമീൺ സൊസൈറ്റി എംഡി അജിത്ത് പാലാട്ട് ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേത്രം മേൽശാന്തി അനീഷ് ശർമയുടെ കാർമ്മികത്വത്തിൽ ക്ഷേത്ര കൂത്തുമാടം മൈതാനത്ത് വച്ചാണ് രാവിലെ 8 മണി മുതൽ കഞ്ഞിപ്പാർച്ച നടന്നത്. അർബൻ ഗ്രാമീൺ സൊസൈറ്റിയുടെ സഹകരണത്തോടെ നടന്ന കഞ്ഞിപാർച്ചയിൽ നാലായിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. മുൻ വർഷങ്ങളിലും ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്നും ക്ഷേത്ര, ആഘോഷ കമ്മിറ്റികളുടെ പ്രവർത്തനം പ്രശംസനീയമാണെന്നും ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അർബൻ ഗ്രാമീൺ സൊസൈറ്റി മാനേജിങ് ഡയറക്ടർ അജിത് പാലാട്ട് പറഞ്ഞു.

ക്ഷേത്രം ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറു വർഷക്കാലമായി നടന്നു വരുന്ന കഞ്ഞിപാർച്ച ദേശത്തിലെ ജനങ്ങളുടെ ഒത്തൊരുമ കൂടിയാണെന്ന് ആഘോഷ കമ്മിറ്റി അംഗം രവീന്ദ്രൻ പറഞ്ഞു. മെയ്15 ന് തുടങ്ങിയ ഘോഷംപാട്ട് താലപ്പൊലി മഹോത്സവ ആഘോഷങ്ങൾ ദേശ വേലകളുടെ വരവോടെ ഇന്ന് സമാപിക്കും. രഞ്ജിത്ത് പുന്നശ്ശേരി, രതീഷ് പൂവ്വക്കാട്ടിൽ തുടങ്ങി ക്ഷേത്ര കമ്മിറ്റി, ആഘോഷ കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.

Related