മണലടി മഹല്ല് കമ്മിറ്റി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബിന്റെ സഹകരണത്തോടെ മണലടി മഹല്ല് കമ്മിറ്റി സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. പഴേരി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സുഹൈൽ ബാഖവി ഉദ്ഘാടനം ചെയ്തു. അടി തെറ്റും മുൻപ് പിടിവള്ളി തേടാം എന്ന സന്ദേശമുയർത്തി കൊണ്ട് സംഘടിപ്പിച്ച ക്യാമ്പിൽ
ബ്ലഡ്, മഞ്ഞപ്പിത്തം, യൂറിൻ തുടങ്ങിയ ലാബ് ടെസ്റ്റുകളാണ് നടത്തിയത്. 150 ഓളം പേർ രോഗ നിർണയ ക്യാമ്പിനെത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 2 വരെ നീണ്ടു. മഹല്ല് പ്രസിഡന്റ് വാപ്പുട്ടി അധ്യക്ഷനായി. പഴേരി ഷരീഫ്, സമദ്, ഷൗക്കത്തലി, അഫ്സൽ നുജൂമി തുടങ്ങിയവർ പങ്കെടുത്തു.