കേരള പി എസ് സി സബ് ഇൻസ്പെടർ ഒന്നാം റാങ്ക് നേടി കാഞ്ഞിരപ്പുഴ സ്വദേശി അരുൺ സുന്ദർ, ഡി വൈ എഫ് ഐ അഭിനന്ദിച്ചു.

സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാഞ്ഞിരപ്പുഴ നരിയംകോട് സ്വദേശിയും ഡി വൈ എഫ് ഐ മുൻ മേഖലാ കമ്മറ്റി അംഗവുമായ അരുൺ സുന്ദറിനെ കാഞ്ഞിരപ്പുഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു. നിലവിൽ കേരള പോലീസ് ടെലി

കമ്മ്യൂണിക്കേഷൻ & സൈബർ വിഭാഗത്തിലെ ജീവനക്കാരനാണ് അരുൺ. മേഖല സെക്രട്ടറി വിഷ്ണു, ട്രഷറർ മനു, മേഖല കമ്മിറ്റി അംഗങ്ങളായ ഷഫീക്ക്, യദു കൃഷ്ണൻ സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ നിസാർ മുഹമ്മദ്, സുനേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related