പൊറ്റശ്ശേരി സഹകരണ ബാങ്ക് ഉന്നത വിജയികളേയും പിഎസ്സി എസ്ഐ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അരുണ്‍ സുന്ദറിനേയും ആദരിച്ചു

പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളേയും സബ് ഇൻസ്പെക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അരുൺ സുന്ദറിനേയും അനുമോദിച്ചു. ബാങ്ക് ഹാളിൽ നടന്ന അനുമോദന ചടങ്ങ് മണ്ണാർക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.ജി സാബു ഉദ്ഘാടനം ചെയ്തു. അറിവ് നൽകുന്നതിനായുള്ള വിവിധ സ്രോതസ്സുകൾ ഇന്ന് കുട്ടികൾക്ക് മുന്നിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ബാങ്ക് പരിധിയിൽ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ വിജയികളേയും പി എസ് സി സബ് ഇൻസ്പെക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാഞ്ഞിരപ്പുഴ സ്വദേശി അരുൺ സുന്ദറിനേയും മൊമെന്റോ നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോയ് ജോസഫ് അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ശോഭാ അലക്സാണ്ടർ, സി.ടി അലി, ബിജി ടോമി, ടി.കെ റഫീക്, സച്ചു ജോസഫ്, ഭാഗ്യപ്പൻ തുടങ്ങി bank directormarum യവർ പങ്കടുത്തു.

Related