കേരളത്തിലാദ്യമായി കോളനി എന്ന പദം ഒഴിവാക്കി : നായാടിക്കുന്ന് എസ് സി കോളനി ഇനി ഐശ്വര്യ നഗര്‍

കേരളത്തിലാദ്യമായി കോളനി എന്ന പദം ഒഴിവാക്കി പുനർനാമകരണം ചെയ്ത് നായാടിക്കുന്ന് നിവാസികൾ. നായാടിക്കുന്ന് ഐശ്വര്യ നഗർ എന്നാണ് പ്രദേശം ഇനി അറിയപ്പെടുക. കോളനി എന്ന പദം ഒഴിവാക്കിയതിന് മന്ത്രിയ്ക്കും എൽഡിഎഫ് സർക്കാറിനും പ്രദേശവാസികൾ നന്ദി അറിയിച്ചു. ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന വിളിയായിരുന്നു എസ് സി കോളനിയെന്നത്. രാജിവെച്ച മന്ത്രി കെ. രാധാകൃഷ്ണൻ കോളനി എന്ന പദം ഒഴിവാക്കി ഉത്തരവിറക്കിയതോടെ

പ്രദേശത്തിന് നായാടിക്കുന്ന് ഐശ്വര്യ നഗർ എന്ന പുനർനാമകരണം ചെയ്തിരിക്കുകയാണ്. ഐശ്വര്യ നഗറിൻ്റെ നവീകരണത്തിനായി കോർപ്പസ് ഫണ്ടിൽ നിന്നും മന്ത്രി 25 ലക്ഷം അനുവദിച്ചതായും നഗരസഭ കൗൺസിലർ കെ. മൻസൂർ അറിയിച്ചു. ഇത് ഡ്രൈനേജ് നവീകരണത്തിനും, മുഴുവൻ റോഡുകളും ഇൻ്റർലോക്ക് ചെയ്ത് നവീകരിക്കുന്നതിനും ഉപയോഗിക്കും. കൗൺസിലർ റജീന പ്രദേശവാസികളായ ചന്ദ്രൻ, വിനീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Related