കൃപ സൗഹൃദ കൂട്ടായ്മ ലോകസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു

കൃപ സൗഹൃദ കൂട്ടായ്മ നടത്തിയ ലോകസഭ തിരഞ്ഞെടുപ്പ് പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാനം നടന്നു. നിയുക്ത എം.പി വി.കെ.ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കൃപ കൂട്ടായ്മ അഡ്മിൻ കൃഷ്ണദാസ് കൃപ അധ്യക്ഷത വഹിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നാടിന് ഗുണകരമായ കൂട്ടായ്മകൾ രൂപപ്പെടുന്നത് സ്വാഗതാർഹമാണെന്ന് എം.പി. ചൂണ്ടിക്കാട്ടി. ഉണ്ണി മേനോൻ, ഹരിദാസൻ, വിൻസന്റ് എന്നിവർ ചേർന്ന്

കൂട്ടായ്മയുടെ ആദരം എംപി ക്ക് നൽകി. ബമ്പർ സമ്മാനമായ വാഷിംഗ് മെഷീൻ ഗോവിന്ദപുരം കരിയാർ വീട്ടിൽ സുരേഷ് എംപിയിൽ നിന്നും ഏറ്റുവാങ്ങി. മറ്റു വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ, കോൺഗ്രസ് ജില്ല സെക്രട്ടറി പി.ആർ സുരേഷ്, സയ വിജയൻ, നിതീഷ്, ഗിരീഷ് ഗുപ്ത എന്നിവർ സംസാരിച്ചു.

Related