വട്ടമ്പലത്ത് ജനങ്ങളെ ആശങ്കയിലാക്കി ടാങ്കറിൽ നിന്ന് ഓക്സിജൻ ചോർച്ച

മണ്ണാർക്കാട് വട്ടമ്പലത്ത് ജനങ്ങളെ ആശങ്കയിലാക്കി ടാങ്കറിൽ നിന്ന് ഓക്സിജൻ ചോർച്ച, അഗ്നിശമന സേനയെത്തി ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ പ്രശ്നം പരിഹരിച്ചുബുധനാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഓക്സിജനുമായി പോകുകയായിരുന്നു ടാങ്കർ. 15 ടണ്ണോളം കപ്പാസിറ്റിയുള്ള ഓക്സിജൻ ടാങ്കറിൽ നിന്നും ഉയർന്ന മർദ്ദം കാരണം സേഫ്റ്റി വാൾവിലൂടെ

ഓക്സിജൻ പുറത്തേക്ക് വരികയായിരുന്നു. ഇതോടെ മറ്റ് വാഹന യാത്രികരും നാട്ടുകാരും ആശങ്കയിലായി. വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ വട്ടമ്പലം അഗ്നിരക്ഷസേന സംഘം ദേശീയ പാതയോട് ചേർന്ന് ഒഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി മർദ്ദം ക്രമീകരിച്ചു. മർദ്ദം സാധാരണ നിലയിൽ ആയതിനെ തുടർന്ന് വാഹനം യാത്ര തുടരുന്നതിനു നിർദ്ദേശം നൽകി.

Related