സാംസങ് ഫോണുകളും, സ്മാർട്ട് വാച്ചുകളും : സാംസങ്ങിന്‍റെ മണ്ണാർക്കാട്ടെ ആദ്യ എക്സ്ക്ലൂസീവ് സെയിൽസ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു

ലോകോത്തര ബ്രാൻഡ് സാംസങ്ങിന്റെ പുത്തൻ കളക്ഷനുമായി ചിറയിൽ ട്രേഡിങ് കമ്പനി. മണ്ണാർക്കാട് നഗരത്തിലെ ആദ്യ എക്സ്ക്ലൂസീവ് സെയിൽസ് ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. പള്ളിപ്പടി നഫീസ സ്ക്വയർ ബിൽഡിങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപമാണ് സാംസങ് സ്മാർട്ട് കഫെ തുറന്നത്. എംഎൽഎ എൻ. ഷംസുദ്ദീൻ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിമിന് നൽകി നിർവഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വൈദഗ്ധ്യങ്ങൾ സംയോജിപ്പിച്ച് അതിനൂതന സാങ്കേതിക വിദ്യയിൽ നിർമ്മിതമായ സാംസങ് ഫോണുകളുടെയും, സ്മാർട്ട് വാച്ചുകളുടെയും വ്യത്യസ്തങ്ങളായ സീരീസുകളാണ് സ്മാർട്ട് കഫെയിൽ ഉള്ളത്. മൾട്ടി ടാസ്കിങ്, കോൾ ട്രാൻസിലേഷൻ, സ്കെച്ച് ടു ഇമേജ്, സർക്കിൾ ടു സെർച്ച്, ഡ്രോയിങ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകൾ ഉള്ള പുത്തൻ





മോഡലായ ഗ്യാലക്സി സെഡ് ഫോൾഡ് സിക്സ് ഇതിൽ മുൻ നിരയിൽ നിൽക്കുന്നു. അൻപതോളം മോഡലുകളുള്ള സാംസങ്ങിൽ 8,999 രൂപ മുതൽ ലഭ്യമാകുന്ന അടിസ്ഥാന മോഡലുകളിൽ തന്നെ മികച്ച ബാറ്ററി ക്ഷമത, ക്യാമറ ക്വാളിറ്റി, പ്രോസസിംഗ് സ്പീഡ്, മെമ്മറി എന്നിവയുണ്ട്. 25000 രൂപയ്ക്ക് മുകളിലുള്ള ഫോൺ സീരീസുകളിൽ മറ്റു കമ്പനികൾക്ക് കിടപിടിക്കാനാവാത്ത വാട്ടർ റെസിസ്റ്റൻന്റ്, ഡസ്റ്റ് റസിസ്റ്റന്റ്, സ്റ്റീരിയോ സ്പീക്കർ തുടങ്ങി ഒട്ടനവധി ഫീച്ചേഴ്സുകളാണ് ഉള്ളത്. ഫോൺ കോളിംഗ്, വാട്സപ്പ് മെസ്സേജിങ്, ഇസിജി, ബിപി അപ്ഡേറ്റ്, ഡിജിറ്റൽ പെയ്മെന്റ് തുടങ്ങി നൂതന സംവിധാനങ്ങളെ സംയോജിപ്പിച്ചുള്ള സ്മാർട്ട് വാച്ചുകൾ ഔട്ട്ലെറ്റിൽ ലഭ്യമാണ്. ഇതിനുപുറമേ ഇയർഫോൺസ്, അഡാപ്റ്റർ, യുഎസ്ബി കേബിൾ, വയർലെസ് ബാറ്ററി ബാക്കപ്പ് തുടങ്ങി എല്ലാവിധ ഒറിജിനൽ ആക്സസറീസുകളും ഇവിടെയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846766000 എന്ന നമ്പറിൽ ബന്ധപ്പെടുക

Related