സുഹൃത്തിനു നേരെ വധശ്രമം : ഒളിവിലായിരുന്ന പ്രതി അച്ചിപ്ര ലത്തീഫിനെ പോലീസ് പിടികൂടി

മണ്ണാർക്കാട് പള്ളിക്കുന്ന് അച്ചിപ്ര വീട്ടിൽ ലത്തീഫിനെ (46) യാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. കല്യാണക്കാപ്പ് ക്രിസ്ത്യൻ പള്ളിക്ക് സമീപം കഴിഞ്ഞ ജൂൺ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്ത് നാഫിയുമായുണ്ടായ വാക്കുതർക്കം പിന്നീട് സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. ഇതിൽ നാഫിയുടെ തലയ്ക്ക്





ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് പോലീസ് ലത്തീഫിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തമിഴ്നാട് ഈരോഡിലെ കോട്ടേഴ്സിൽ ഇന്ന് പുലർച്ചെയാണ് പിടികൂടിയത്. എസ്ഐ ഋഷി പ്രസാദ്, എസ് സിപിഒ അഷറഫ്, സിപിഒമാരായ റംഷാദ്, കൃഷ്ണകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related