യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പോലീസുമായി ഉന്തും തള്ളും. റോഡിൽ കുത്തിയിരുന്ന് പ്രവര്‍ത്തകർ
മണ്ണാര്‍ക്കാട് യൂത്ത്ലീഗ് മാര്‍ച്ചില്‍ പോലീസിനിടയിലേക്ക് ഇടിച്ചുകയറി എംഎസ്എഫ് നേതാവ്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി, പോലീസ് സ്റ്റേഷനെത്തും മുന്‍പെ ദേശീയ പാതയില്‍ തന്നെ യൂത്ത് ലീഗിന്‍റെ മാര്‍ച്ച് പോലീസ് തടഞ്ഞു, ഇതോടെ ദേശീയ പാതയില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സമരം അവസാനിച്ചതോടെയാണ് എംഎസ്എഫ് നേതാവ് ടികെ സഫ്വാന്‍ മാര്‍ച്ചിന് വലയം തീര്‍ത്ത പോലീസിനിടയിലേക്ക് ഇടിച്ചുകയറിയത്. ഇതോടെ ഏറെ നേരം
സംഘര്‍ഷ സാഹചര്യമുായി. തുടര്‍ന്ന് നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. പോലീസിനെതിരെയുണ്ടായ ആരോപണങ്ങളില്‍ പ്രതിഷേധിച്ച് നടന്ന യൂത്ത്ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ മാര്‍ച്ച് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, സക്കീര്‍ മുല്ലക്കല്‍,നൗഷാദ് വെള്ളപ്പാടം, നൗഫല്‍ കളത്തില്‍, പികെ സദക്കത്തുള്ള, മുജീബ് റഹ്മാന്‍, ഷമീര്‍, നൗഷാദ് ചങ്ങലീരി, സമദ്ڔപൂവക്കോടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.