തന്‍റെ സ്കൂളിലെ അധ്യാപകനെന്നത് അഭിമാനമെന്ന് പിഎം ആര്‍ഷോ : സംസ്ഥാന പുരസ്കാര ജേതാവ് മൈക്കിള്‍ ജോസഫിനെ ആദരിച്ച് ഡിവൈഎഫ്ഐ

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവ് മൈക്കിൾ ജോസഫിന് ഡി വൈ എഫ് ഐയുടെ ആദരം, അധ്യാപക അവാർഡ് തുക സി എം ഡി ആർ എഫിലേക്ക് നൽകി വീണ്ടും മാതൃകയായി അദ്ദേഹം. പൊറ്റശ്ശേരി ഗവൺമെന്റ് എച്ച് എസ് എസിലെ ഹയർ സെക്കന്ററി വിഭാഗം രസതന്ത്ര അധ്യാപകനായ മൈക്കിൾ ജോസഫിനെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ പി.





എം ആർഷോ വീട്ടിലെത്തി ആദരിച്ചു. മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയ സംസ്ഥാന അധ്യാപകനുള്ള പുരസ്കാര തുകയും സ്കൂളിൽ നിന്ന് സമാഹരിച്ച തുകയും ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി മൈക്കിൾ ജോസഫ് വീണ്ടും അഭിമാനമായി മാറിയിരുന്നു. ഡി വൈ എഫ് ഐ കാഞ്ഞിരപ്പുഴ മേഖല സെക്രട്ടറി വിഷ്ണു, മേഖല പ്രസിഡന്റ് ദിനൂപ്, മനു, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ നിസാർ മുഹമ്മദ്‌, ആർ. അനൂജ് എന്നിവർ സംബന്ധിച്ചു.

Related