കാഞ്ഞിരപ്പുഴയില്‍ കാണാത്ത കാഴ്ച്ചകളുമായി വാടികാസ്മിതം, കയ്യടിനേടി ഗാനമേള, സമാപന ദിവസമായ ഇന്ന് സിനിമാറ്റിക് ഡാന്‍സ്

കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ സന്ദർശകർക്ക് പുതുവത്സര ആഘോഷ സായാഹ്നങ്ങൾ ഒരുക്കി വാടികാസ്മിതം2k24. ശനിയാഴ്ച അരങ്ങേറിയ ഗാനമേള ഏറെ ആസ്വാദകരമായിരുന്നു. പ്രിയപ്പെട്ട ഗാനങ്ങൾക്കൊപ്പം മൺമറഞ്ഞ സിനിമാതാരങ്ങളെ അനുസ്മരിപ്പിച്ച പ്രകടനങ്ങളും, നർമ്മശകലങ്ങളുമായി ചാക്യാരുടെ രംഗപ്രവേശവും പരിപാടിയിൽ അത്യാകർഷകങ്ങളായി. ഇമ്പമാർന്ന ഗാനങ്ങളുമായി





യുവ ഗായിക തീർത്‌ഥ സുഭാഷിന്റെ ആലാപനവും ഗാനമേളയ്ക്ക് മോടി കൂട്ടി. സന്ദർശകരുടെ നിറഞ്ഞ സദസ്സിലാണ് പരിപാടികൾ അരങ്ങേറിയത്. ഇന്ന് വൈകിട്ട് ആറുമണിയോടെ ആരംഭിക്കുന്ന സിനിമാറ്റിക് ഡാൻസോടു കൂടി നാല് ദിവസം നീണ്ടുനിൽക്കുന്ന കലാപരിപാടികൾക്ക് സമാപനം കുറിക്കും

Related