18464 പേര്‍ ഉദ്യാനത്തിലെത്തി. 5,53,140 രൂപ കളക്ഷന്‍, ജനമേറ്റെടുത്ത് കാഞ്ഞിരപ്പുഴയിലെ വാടികാസ്മിതം
കാഞ്ഞിരപ്പുഴ വാടികാസ്മിതം കലാപരിപാടി ദിവസങ്ങളിലെ മാത്രം കളക്ഷന്‍ അഞ്ചര ലക്ഷം. 4 ദിവസങ്ങളിലായി 18464 പേര്‍ ഉദ്യാനത്തിലെത്തി. സമാപന ദിവസമായ ഇന്നലെ 7286 പേരാണ് പരിപാടി കാണാനായി എത്തിയത് വന്‍ ജനാവലിയുടെ ആവേശ തിരതല്ലി കാഞ്ഞിരപ്പുഴ വാടികാസ്മിതം. സമാപന ദിവസം ഉദ്യാനത്തിന്‍റെ പ്രവേശന കവാടം സന്ദര്‍ശകരാല്‍ നിറഞ്ഞു. ടിക്കറ്റ് കൗണ്ടറിന് മുന്നിലെ ദീര്‍ഘദൂരനിര മണിക്കൂറുകളോളം തുടര്‍ന്നു. 4 ദിവസങ്ങളിലായി ഉദ്യാന സന്ദര്‍ശനത്തിനായി ജനങ്ങളുടെ ഒഴുക്കാണുായത്. പതിനെട്ടായിരത്തിലധികം ടിക്കറ്റിലൂടെ 5,53,140 രൂപ കളക്ഷന്‍ നേടി. സമാപന ദിവസത്തെ മാത്രം കളക്ഷന്‍ 246950 രൂപയാണ്.
എംഎല്‍എ കെ.ശാന്തകുമാരി സമാപനം ഉദ്ഘാടനം ചെയ്തു. അതിഗംഭീരമായ നൃത്ത ചുവടുകളും, ഗാനാലാപനങ്ങളുമാണ് വാടിക സ്മിതത്തിന്‍റെ സമാപന ദിനത്തില്‍ വേദി നിറഞ്ഞാടിയത്. മുഖ്യാതിഥിയായിരുന്ന പ്രശസ്ത സിനിമ താരം കലാഭവന്‍ നവാസും കലാപ്രകടനങ്ങളുമായി വേദിയില്‍ എത്തി. സിനിമാറ്റിക് ഡാന്‍സ് പ്രോഗ്രാമിലൂടെ ഫ്യൂഷന്‍, ബോളിവുഡ്, പോപ്പറ്റ്, പഞ്ചാബി, എമു, ബോള്‍ തുടങ്ങി പുതുമകള്‍ നിറഞ്ഞ നൃത്ത വിസ്മയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഇതിനൊപ്പം ആവേശം പകര്‍ന്ന് ഗാനമേളയും സന്ദര്‍ശകരെ ഹരം കൊള്ളിച്ചു. പരിപാടികള്‍ക്ക് സമാപനം കുറിച്ച് നടത്തിയ ചെയിന്‍ സോങ്ങില്‍ കാണികളും ചുവട്വച്ചു