പുല്ലുവായില്‍കുന്ന് ജിഎല്‍പി സ്കൂളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്, കേരളാ ഹിസ്റ്ററി കോണ്‍ഗ്രസ് അന്താരാഷ്ട്ര സമ്മേളനം ജനുവരി 10 മുതല്‍ മണ്ണാര്‍ക്കാട്, തെങ്കരയില്‍ എംഎല്‍എയുടെ റോഡ് ഉദ്ഘാടനം
കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്‍റെ ഒന്‍പതാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം ജനുവരി 10 മുതല്‍ 12 വരെ മണ്ണാര്‍ക്കാട് എംഇഎസ് കോളേജില്‍ നടക്കും. ചരിത്ര അധ്യാപകരുടേയും ഗവേഷകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയാണ് ഹിസ്റ്ററി കോണ്‍ഗ്രസ്. 10 ന് വൈകുന്നേരം മൂന്നു മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്‍മാരും ചരിത്ര ഗവേഷകരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. ടി.മുഹമ്മദലി, ടി.കെ ജലീല്‍, പിഎം സലാഹുദ്ദീന്‍, ടി.സൈനുല്‍ ആബിദ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു പുറ്റാനിക്കാട് വിഎഎല്‍പി സ്ക്കൂളിലെ നവീകരിച്ച കെട്ടിട ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് എംഎല്‍എ ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള ശീതീകരിച്ച ശിശു സൗഹൃദ ക്ലാസ്സ് മുറികളാണ് സജജീകരിച്ചിട്ടുള്ളത്. മുരളി എന്‍.പി, വിപിന്‍.കെ, എ ഹുസൈന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തകര്‍ക്കരുത് പൊതുവിദ്യാഭ്യാസം തുടരരുത് നീതിനിഷേധം എന്ന ആശയവുമായി കേരള സ്റ്റേറ്റ് ടീച്ചേഴ്സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഡിഇഒ ഓഫീസിന് മുന്നില്‍
ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.എ.സലാം ഉദ്ഘാടനം ചെയ്തു. ശമ്പള പരിഷ്കരണം, ഡിപിഇപി പദ്ധതി, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ചര്‍ച്ചയായി. സിദ്ദീഖ് പാറോക്കോട് മോഡറേറ്ററായി കാരാകുര്‍ശ്ശി വലിയട്ട പുല്ലുവായില്‍കുന്ന് ജിഎല്‍പി സ്കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക് വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു. പഞ്ചായത്ത് നിര്‍മ്മിച്ച പാര്‍ക്കിന്‍റെ ഉദ്ഘാടനം പ്രസിഡന്‍റ് എ.പ്രേമലത നിര്‍വഹിച്ചു. നിലവാരമുള്ള കളി ഉപകരണങ്ങളും, മനോഹരമായ ഇരിപ്പിടങ്ങളും പാര്‍ക്കിലുണ്ട്. വൈസ്പ്രസിഡന്‍റ് അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം മൊയ്തീന്‍കുട്ടി, രാധ രുഗ്മിണി, പി സുഭാഷ്, ബുഷറ, ഇ.കെ.ഹംസക്കുട്ടി, വിലാസിനി തുടങ്ങിയവര്‍ പങ്കെടുത്തു. തെങ്കര തോരപ്പറമ്പ് ചകിടികുളം ലിങ്ക് റോഡ് എംഎല്‍എ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ട് ഏഴര ലക്ഷം ഉപയോഗിച്ചാണ് നിര്‍മ്മാണം. വാര്‍ഡ് അംഗം സീനത്ത്, തെങ്കര പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്‍റ് ടി.കെ ഫൈസല്‍, ഗിരീഷ് ഗുപ്ത, നൗഷാദ് ചേലംഞ്ചേരി, ലീല, സമീറ തുടങ്ങിയവര്‍ പങ്കെടുത്തു