തച്ചമ്പാറയില്‍ 83 അനധികൃത ഗ്യാസ് സിലിണ്ടറും ഫില്ലിംഗ് ഉപകരണങ്ങളും പിടിച്ചെടുത്തു

തച്ചമ്പാറയിൽ അനധികൃത ഗ്യാസ് സിലിണ്ടർ ശേഖരം പൊതുവിതരണ വകുപ്പ് പിടിച്ചെടുത്തു. തച്ചമ്പാറ പള്ളിക്കുന്ന് രണ്ടാം വാർഡിലെ പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് പിടികൂടിയത്. പാചക വാതക സിലിണ്ടറുകളിൽ നിന്ന് വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന കേന്ദ്രമാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസർ സി.പത്മിനി, അസിസ്റ്റന്റ് സപ്ലൈ ഓഫീസർ വി.മനോജ്, റേഷൻ





ഇൻസ്പെക്ടർമാരായ തങ്കച്ചൻ, മുജീബ് റഹ്മാൻ, മിനി എന്നിവരുടെ നേതൃത്വത്തിൽ റെയ്ഡ് ചെയ്തത്. തുടർന്ന് 83 സിലിണ്ടറുകൾ പിടിച്ചെടുത്തു. ഇതിൽ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം നിറച്ച 26 സിലിണ്ടറുകൾ, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ, ഒഴിഞ്ഞ 19 സിലിണ്ടറുകൾ എന്നിങ്ങനെയാണ് കാണപ്പെട്ടത്.ഇത് നിറക്കാൻ ഉപയോഗിക്കുന്ന ഫില്ലിംഗ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത സിലിണ്ടറുകൾ താൽക്കാലികമായി കാഞ്ഞിരത്തെ ഗ്യാസ് ഏജൻസിക്ക് കൈമാറി. അനധികൃത കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ പ്രദേശവാസിയ്‌ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു.

Related