തച്ചമ്പാറയില്‍ UDF ന് വോട്ട് ചെയ്ത് CPM സ്വതന്ത്രന്‍. മുസ്ലിംലീഗാണ്, അയോഗ്യത നിയമപരമായി നേരിടുമെന്ന് അബൂബക്കര്‍ മൂച്ചിരിപ്പാടം

തച്ചമ്പാറ പഞ്ചായത്തില്‍ ഭരണമാറ്റം. യുഡിഎഫിന് വോട്ട് ചെയ്ത് സിപിഎം സ്വതന്ത്രന്‍. കോണ്‍ഗ്രസ്സിലെ നൗഷാദ് ബാബുവിനെ പ്രസിഡന്‍റായും മുസ്ലിംലീഗിലെ ശാരദ പുന്നക്കല്ലടിയെ വൈസ്പ്രസിഡന്‍റായും തിരഞ്ഞെടുത്തു. ആകെ 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ യുഡിഎഫ് 8, എല്‍ഡിഎഫ് 7 എന്നിങ്ങനെയാണ്. പ്രസിഡന്‍റ്, വൈസ്പ്രസിഡന്‍റ് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് 9 വോട്ട്ലഭിച്ചു. എല്‍ഡിഎഫിനായി മത്സരിച്ച ഐസക്ജോണിന്





6 ഉം. സിപിഎം സ്വതന്ത്രനായി മത്സരിച്ച് പിന്നീട് മുസ്ലിംലീഗിലെത്തിയ ഒന്നാം വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ മൂച്ചിരിപ്പാടം യുഡിഎഫിനെ പിന്തുണച്ചു. തിരഞ്ഞെടുക്കപ്പെട്ട നൗഷാദ്ബാബുവും ശാരദയും സത്യപ്രതിജ്ഞ ചെയ്തു. ഡിഇഒ എ അബൂബക്കര്‍ വരണാധികാരിയായി. പഞ്ചായത്തിന്‍റെ വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നൗഷാദ്ബാബു പറഞ്ഞു. 2 ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ട്ടമായത്.

Related