വ്യാജ സര്‍ട്ടിഫിക്കറ്റ് : യൂത്ത് ലീഗ് നേതാവ് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് AIYF, അരിയൂര്‍ ബാങ്കിലേക്ക് മാര്‍ച്ച്

അരിയൂര്‍ ബാങ്കില്‍ യൂത്ത് ലീഗ് നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. സമരം സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി പി.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കില്‍ അടിസ്ഥാന തസ്തികയില്‍ പ്രവേശിച്ച യൂത്ത് ലീഗ് നേതാവ് ഗഫൂര്‍ കോല്‍ക്കളത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് നാലുവര്‍ഷം കൊണ്ട് സ്ഥാനക്കയറ്റം





നേടിയത്. അന്വേഷണത്തില്‍ ഇത് തെളിഞ്ഞതോടെ സ്ഥാന കയറ്റം സഹകരണ വകുപ്പ് മരവിപ്പിച്ചു. ലീഗ് നേതൃത്വം ഗഫൂറിനെ സംരക്ഷിക്കുകയാണ്. ജില്ലാ പഞ്ചായത്ത് അംഗമായ ഗഫൂര്‍ സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് മണികണ്ഠന്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ബോബി ജോയ് ഓണക്കൂര്‍, സെക്രട്ടറി ഷാഫി നറുക്കോട്ടില്‍, നേതാക്കളായ പി.നൗഷാദ്, ചന്ദ്രശേഖരന്‍, രവികുമാര്‍, ഭാസ്കരന്‍ മുണ്ടക്കണ്ണി, അബൂ റജ, റാഫി തുടങ്ങിയവര്‍ പങ്കെടുത്തു

Related