അഖിലകേരള വടംവലി മത്സരം ജനുവരി 18ന് തച്ചമ്പാറയില്‍
കൈ കരുത്തിന് സമ്മാനം മുട്ടനാടും, 9 അടിയുള്ള ട്രോഫിയും, 22222 രൂപയും. മൂന്നാമത് അഖിലകേരള വടംവലി മത്സരം തച്ചമ്പാറ ഡിബിഎച്ച്എസ് സ്കൂള്‍ ഗ്രൗണ്ടില്‍ ജനുവരി 18ന് നടക്കും. ജീവകാരുണ്യ പ്രവര്‍ത്തന ധന ശേഖരണാര്‍ത്ഥം ടീം തച്ചമ്പാറയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത്സരം വൈകിട്ട് ആറുമണിക്ക് ലോകസഭാംഗം വി.കെ.ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍

കായികതാരം ജിസ്മ മരിയ മാത്യുവിനെ ആദരിക്കും. മത്സര വിജയികളായ ടീമിന് 22222 രൂപയും ട്രോഫിയും മുട്ടനാടും, രണ്ടാം സ്ഥാനക്കാര്‍ക്ക് 15555 രൂപയും ട്രോഫിയും, മൂന്നാം സ്ഥാനം 12222 രൂപയും ട്രോഫിയും ലഭിക്കും. ടീം തച്ചമ്പാറ പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ ടി.കെ, സന്ദീപ് ചിന്നാടന്‍, അനസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു