സെവന്‍സില്‍ വമ്പ് കാട്ടാന്‍ 20 ടീമുകള്‍, 6000 പേര്‍ക്കുള്ള ഗ്യാലറി, 1 കോടിയുടെ ഇന്‍ഷൂറന്‍സ്, മണ്ണാര്‍ക്കാടിനി ഫുട്ബോള്‍ ആവേശം, സ്ത്രീകള്‍ക്കും ഇരിപ്പിടം
മണ്ണാര്‍ക്കാട് ഇനി സെവന്‍സ് ഫുട്ബോള്‍ ആവേശത്തിലേക്ക്, എംഎഫ്എ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ 20 ടീമുകള്‍ മാറ്റുരക്കും. ഫുട്ബോള്‍ പ്രേമികളെ സ്വീകരിക്കാന്‍ ആശുപത്രിപ്പടിയിലെ മുബാസ് ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ഒരുങ്ങി. ഇരുമ്പില്‍ തീര്‍ത്ത ഗ്യാലറിയില്‍ ആറായിരത്തോളം പേര്‍ക്കിരിക്കാം. കാണികള്‍ക്ക് ഒരു കോടിയുടെ ഇന്‍ഷൂറന്‍സും ഉറപ്പാക്കിയിട്ടുണ്ട്. ജനുവരി 18 മുതലാണ് മുല്ലാസ് വെഡിംഗ് സെന്‍റര്‍ വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടം. ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാനാണ് സംഘാടകരുടെ പദ്ധതി. ശനിയാഴ്ച്ച വൈകിട്ട് 6 മണിമുതല്‍ സിനിമാ

താരം നിയാസ് ബക്കര്‍, ഗായിക സജ്ല സലിം എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ആരംഭിക്കും. ഉദ്ഘാടനം എംപി വി.കെ ശ്രീകണ്ഠന്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ 11 ടൂര്‍ണ്ണമെന്‍റുകളിലായി ലഭിച്ച 85 ലക്ഷത്തിലധികം രൂപ വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പുകള്‍ക്കുമായി ചിലവഴിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. എംഎഫ്എ ഭാരവാഹികളായ ഫിറോസ് ബാബു, ചെറൂട്ടി മുഹമ്മദ്, സലീം, ഇബ്രാഹിം, ഫിഫാ മുഹമ്മദാലി, സഫീര്‍, ഷിഹാബ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഉഷ എഫ്.സി തൃശൂരും, കെഡിസിഎഫ്സി കിഴിശ്ശേരിയും ആദ്യദിനം മല്‍സരിക്കും