എഴുത്തറിയാത്ത നബീസയുടെ പേരില്‍ ആത്മഹത്യ കുറിപ്പെഴുതി, തോട്ടരയില്‍ വല്ലുമ്മയെ കൊന്ന കേസില്‍ ചെറുമകനും ഭാര്യയും കുടുങ്ങിയതിങ്ങനെ

നബീസയുടെ മകളുടെ മകന്‍ തോട്ടര, പടിഞ്ഞാറേതില്‍ വീട്ടില്‍, ബഷീര്‍ (42), ഭാര്യ ഫസീല(36) എന്നിവരെയാണ് കുറ്റക്കാരെന്ന് ജില്ല പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രത്യേക കോടതി കത്തെിയത്. ഇരുവരെയും മലമ്പുഴ ജില്ലാ ജയിലിലേക്കയച്ചു. ജനുവരി 18ന് ശിക്ഷാ വിധി പറയും. ജയിലിലേക്ക് കൊുപോകുന്ന സമയത്ത് പോലീസ് വാഹനത്തില്‍ കയറ്റിയ ബഷീര്‍ സമീപത്തെത്തിയ സഹോദരിയുമായി വാഗ്വാദത്തിലായത് അല്പം നാടകീയ രംഗം സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയതിന്‍റെ പേരില്‍ ബഷീറിനെതിരെ സഹോദരി പോലീസില്‍ പരാതി നല്‍കിയതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. 2016 ജൂണ്‍ 24 നാണ് തോട്ടരയിലെ ഈങ്ങാക്കോട്ടില്‍ മമ്മിയുടെ ഭാര്യ നബീസയുടെ (71) മൃതദേഹം ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികില്‍ കണ്ടെത്തിയത്. പ്രാഥമിക നിരീക്ഷണത്തില്‍ അസ്വഭാവിക മരണമെന്ന് സ്ഥിരീകരിച്ചെങ്കിലും നബീസയുടെ മൃതദേഹ പരിശോധനയില്‍ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പാണ് കേസിലേക്ക് വഴിത്തിരിവായതും, അന്വേഷണം ബഷീറിന്‍റെയും, ഭാര്യ ഫസീലയുടെയും നേര്‍ക്ക് നീണ്ടതും. നബീസയെ വിഷം നല്‍കി കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ദമ്പതികള്‍ 2016 ജൂണ്‍ 22ന് ചീര കറിയില്‍ വിഷം ചേര്‍ത്ത് ഭക്ഷണം നല്‍കിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് 23ന് പ്രതികള്‍ നബീസയെ മണ്ണാര്‍ക്കാട്ട് വീട്ടില്‍ കൊണ്ടുവന്ന് വിഷം ബലമായി കുടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം





വീട്ടില്‍ സൂക്ഷിച്ച മൃതദേഹം 24ന് ബഷീര്‍ ആര്യമ്പാവിലെ റോഡരികില്‍ ഉപേക്ഷിച്ചു. തന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്വം അടുത്ത ബന്ധുക്കള്‍ക്കാണെന്ന് തോന്നിപ്പിക്കും വിധം നബീസ എഴുതിയത് പോലുള്ള ആത്മഹത്യ കുറിപ്പ് ഫസീല നോട്ടുബുക്കില്‍ എഴുതിയത് ബഷീര്‍ പകര്‍ത്തി എഴുതുകയായിരുന്നു. ഇത് തെളിഞ്ഞതോടെയാണ് കൊലപാതകത്തെ സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയത്. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത ഈ കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും, മാരകരോഗ ബാധ്യതയാണെന്നും സൂചിപ്പിച്ച് നബീസ എഴുതിയതുപോലെ മറ്റൊരു ആത്മഹത്യ കുറിപ്പും ഫസീല തയ്യാറാക്കിയത് പോലീസ് കണ്ടെടുത്തു. ഈ കുറിപ്പുകള്‍ എല്ലാം മറ്റുള്ളവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതിന് വേണ്ടിയാണ് ഉണ്ടാക്കിയത്. താന്‍ സ്വര്‍ണം അപഹരിച്ചു എന്ന കാര്യം നബീസ മറ്റുള്ളവരോട് പരസ്യപ്പെടുത്തിയതിലുള്ള വൈരാഗ്യമാണ് ഫസീലയെ ഭര്‍ത്താവിനെ കൂട്ടുപിടിച്ച് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്‍റെڔകണ്ടെത്തല്‍. മുന്‍പ് ഭര്‍ത്താവിന്‍റെ പിതാവിന് വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുള്ള ഫസീല ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തറയില്‍ പര്‍ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ന്ന കേസിലും, 2018 ല്‍ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലും ഫസീല പ്രതിയാണ്.

Related