വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പഴേരി ശരീഫിന് എന്‍ ഹംസ സ്മാരക പുരസ്കാരം. MLA ഷംസുദ്ദീന്‍ സമര്‍പ്പിച്ചു
എന്‍.ഹംസ സ്മാരക പുരസ്കാരം എംഎല്‍എ എന്‍.ഷംസുദ്ദീന്‍, പഴേരി ശരീഫിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും രാഷ്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന എന്‍ ഹംസയുടെ സ്മരണാര്‍ത്ഥം ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പുരസ്കാരംڔഏര്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ

പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം അനുമോദന പ്രഭാഷണം നടത്തി. മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, ടി എ സിദ്ധീഖ്, പി അഹമ്മദ് അഷറഫ്, പൊന്‍പാറ കോയക്കുട്ടി, ടി എ സലാം, സഹദ് അരിയൂര്‍, മുജീബ് മല്ലിയില്‍ എന്നിവര്‍ സംസാരിച്ചു