മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ട ബൈക്ക് രാത്രിയില്‍ മോഷ്ട്ടിച്ചു

മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍റിന് സമീപം കടക്കുമുന്നിലായി നിര്‍ത്തിയിട്ട ബൈക്ക് രാത്രിയില്‍ മോഷ്ട്ടിച്ചു. കാരാകുര്‍ശ്ശി വാഴേമ്പുറം സ്വദേശി ആഷിക്കിന്‍റെ കെഎല്‍ 52 ഡി 7307 എന്ന നമ്പറിലുള്ള പാഷന്‍ പ്രൊ ബൈക്കാണ് മെയ് 6





ചൊവ്വാഴ്ച രാത്രി 11.35 മണിയ്ക്ക് മോഷ്ട്ടിച്ചത്. മോഷണ ദൃശ്യം കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച്ച മുന്‍സിപ്പാലിറ്റിക്ക് സമീപത്തുള്ള കുറുവണ്ണ കോംപ്ലക്സില്‍ ബൈക്ക് വെച്ച് ആഷിക്ക് ബാംഗ്ലൂരിലേക്ക് പോയതായിരുന്നു. മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി

Related