പള്ളിക്കുറുപ്പില്‍ 30 കുടുംബങ്ങള്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു.
മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പില്‍ 30 കുടുംബങ്ങള്‍ മുസ്‌ലിംലീഗില്‍ ചേര്‍ന്നു. ദളിത് കുടുംബങ്ങളടക്കം സിപിഎം അനുഭാവികളുള്‍പ്പെടെയാണ് ലീഗില്‍ മെമ്പര്‍ഷിപ്പെടുത്തത്. എംഎല്‍എ എന്‍ ഷംസുദ്ദീനും ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബുവും മെമ്പര്‍ഷിപ്പ് കൈമാറി. മുസ്‌ലിംലീഗ് പള്ളിക്കുറുപ്പ് മേഖലാ രാഷ്ട്രീയ വിശദീകരണ പൊതുയോഗം

എംഎല്‍എ ഉദ്ഘാടനം ചെയ്തു. തീവ്രവാദം ലീഗ് അംഗീകരിക്കില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് യുദ്ധമുഖത്ത് രാജ്യം ഒരുമിച്ചുനില്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു. അലി അസ്‌കര്‍, മന്‍സൂര്‍ തെക്കേതില്‍, അന്‍വര്‍ സാദത്ത്, റിയാസ് നാലകത്ത്, അബ്ബാസ് കൊറ്റിയോട്, എന്‍.അലി, രവി വാഴമ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു